കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്‌നിബാധയും പുകയും പ്രദേശവാസികൾ തീരാദുരിതത്തിലേക്കാണ് തള്ളിവിട്ടത്. ഇതിനോടകം നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇപ്പോഴിതാ ജീവിതം ദുസ്സഹമാണെന്ന് വെളിപ്പെടുത്തുകയാണ് നടൻ മുരളി ഗോപി. ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് ബ്രഹ്മപുരം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

'എച്ച്3 എൻ2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കൊവിഡിന്റെ മടങ്ങിവരവ്, ഒടുവിൽ ബ്രഹ്മപുരദഹനം. ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ഇപ്പോൾ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു; മുരളി ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.

മുരളി ഗോപിയെ അനുകൂലിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.