- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വനിതകളെ പങ്കെടുപ്പിച്ച് സിപിഎം സെമിനാർ നടത്തട്ടെ; ചർച്ചകളിലൂടെ അവരുടെ അഭിപ്രായവും സിപിഎം പുറംലോകത്ത് എത്തിക്കണം; പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിര സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ വേദിയിൽ മുസ്ലിം സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ചർച്ചകളിലൂടെ അവരുടെ അഭിപ്രായവും സിപിഎം പുറംലോകത്ത് എത്തിക്കണമെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മാർക്‌സിസ്റ്റ് പാർട്ടിയിൽ ഇംഎംഎസ്, ഇ.കെ.നായനാർ,സുശീല ഗോപാലൻ തുടങ്ങിയവർ എല്ലാം, മുന്നോട്ട് വച്ച ആശയം ഏക സിവിൽ കോഡ് നടപ്പാക്കണം എന്നതാണ്. പുതിയ ആചാര്യന്മാർ ആദ്യം അവരെ തള്ളിപ്പറയട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
Next Story



