- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ആസാം സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍
കണ്ണൂര്‍ നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം
കണ്ണൂര്‍: താണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സഹപ്രവര്‍ത്തകരായ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. ആസാം സ്വദേശികളായ സെയ്ദുള്‍ ഇസ്ലാം (42) ഇനാമുള്‍ഹുസൈന്‍ (30) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്.
ബംഗാള്‍ സ്വദേശി പ്രസന്‍ജിത്ത് പോളിനെ (39) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്' എസ്.ഐമാരായപി.പി ഷമില്‍, വിനോദ്, അനുരൂപ്, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ ഷൈജു, സി.പി നാസര്‍, ഷാജി, സമീര്‍ സനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.തലക്കും ദേഹത്തും അടിയേറ്റതിന്റെയും പരിക്കുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.. ഇതോടെയാണ് പ്രസന്‍ജിത്തിന്റെ മരണം കൊലപാതകമെന്ന് പൊലിസ് സ്ഥീരീകരിച്ചത്.
പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശി പ്രസന്‍ജിത്ത് പോള്‍ (42) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ പ്രതികളെ മണിക്കുറുകള്‍ ക്കുള്ളില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ച നിലയില്‍ കാണപ്പെട്ട പ്രസന്‍ജിത്ത്
ഏതാനും വര്‍ഷങ്ങളായി കണ്ണൂരില്‍ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയാണ് താണ വാട്ടര്‍ അതോറിറ്റി ഓഫീസിന് എതിര്‍വശത്ത് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ പരിസരത്ത് താമസിക്കുന്ന പ്രസന്‍ജിത്തിനെ മൂക്കില്‍നിന്ന് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പ്രസന്‍ജിത്തും ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതായി പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.