പത്തനംതിട്ട: പത്തനംതിട്ട കോട്ടമലയിൽ ഭാര്യയെ വെട്ടി വെട്ടിപ്പരിക്കേൽപ്പിച്ച് മക്കളുമായി കടന്ന ഭർത്താവ് കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. തിരുവനന്തപുരം ചാക്ക സ്വദേശി വിപിൽ ആണ് കേസിലെ പ്രതി. ആക്രമണത്തിൽ ഭാര്യ അശ്വതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അശ്വതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഭാര്യയെ ആക്രമിച്ച ശേഷം വിപിൽ കുട്ടികളുമായി കടന്നുകളഞ്ഞത്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയിൽ വാകടയ്ക്ക് താമസിക്കുകയാണ്.