- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വഴക്കായി; കാറ്റാടിക്കഴ കൊണ്ട് ഭാര്യയെ ഇരുകാലും അടിച്ചൊടിച്ചു; പിന്നാലെ തീകൊളുത്തി; 42കാരിക്ക് ഗുരുതര പരിക്ക്; നവായിക്കുളത്തുകാരൻ ബിനു ഒളിവിൽ
തിരുവനന്തപുരം: നാവായിക്കുളത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ 42 വയസ്സുകാരിയായ മുനീശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിനുവിനായി (52) കല്ലമ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്ന് രാവിലെ ഏഴുമണിയോടെ നാവായിക്കുളം വെള്ളൂർക്കോണം കശുവണ്ടി ഫാക്ടറിക്ക് സമീപം ലക്ഷ്മി നിവാസിലായിരുന്നു ആക്രമണം. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായതിനെ തുടർന്ന് ബിനു കാറ്റാടിക്കഴ ഉപയോഗിച്ച് മുനീശ്വരിയുടെ കാലുകൾ രണ്ടും അടിച്ചൊടിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ശരീരത്തിൽ മണ്ണെണ്ണയോ പെട്രോളോ ഡീസലോ പോലുള്ള ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതിയുടെ തലയ്ക്കും കൈകൾക്കും മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മുനീശ്വരിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ബിനുവിനെ കണ്ടെത്താൻ കല്ലമ്പലം പൊലീസ് സംഘം ഊർജിതമായ തിരച്ചിൽ നടത്തുന്നുണ്ട്.




