- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരക്കൊല്ലി നിധീഷ് വധം; മുഖ്യപ്രതി തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങി
കണ്ണൂർ: പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിൽ ഇരുമ്പ് പണിക്കാരനായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോട്ടയം തട്ട് സ്വദേശി വിജേഷാണ് കീഴടങ്ങിയത്. തളിപ്പറമ്പ് കോടതിയിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്
രണ്ടാം പ്രതി രതീഷിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെയിൽ ഇരുമ്പ് പണിക്കാരനായ നിധിഷിനെ പ്രതികൾ പണിശാലയിലെ കത്തി ഉപയോഗിച്ചു വെട്ടി കൊന്നുവെന്നാണ് കേസ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്12.45 ന് നടന്ന അക്രമം തടയുന്നതിനിടെ നിധീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ഇവർ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story