തിരുവനന്തപുരം: പാലോട് മുത്തശ്ശനെ ചെറുമകൻ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ചെറുമകനായ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടിഞ്ഞാറിലാണ് സംഭവം. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മദ്യലഹരിയിലായിരുന്നു സന്ദീപ് മുത്തശ്ശനുമായി വഴക്കുണ്ടാവുകയും തുടർന്ന് ആക്രമം നടത്തുകയുമായിരുന്നു. മൃതദേഹം പാലോട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് പ്രതിയായ സന്ദീപിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു.