തൃശൂർ:ഭാര്യയെ ശല്യം ചെയ്തതിനെ തുടർന്ന് സ്‌ക്രൂഡ്രൈവർ കൊണ്ട് യുവാവിനെ കുത്തിക്കൊന്നു.മുരിങ്ങൂർ സ്വദേശി താമരശ്ശേരി വീട്ടിൽ മിഥുനാണ് സ്‌ക്രൂഡ്രൈവർ കൊണ്ടുള്ള ആക്രമണത്തിൽ മരിച്ചത്.

പ്രതി കാക്കുളിശ്ശേരി സ്വദേശി ബിനോയ് പറേക്കാടൻ മാള പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.ഭാര്യയെ ശല്യം ചെയ്തതിന്റെ പ്രതികാരത്തിലായിരുന്നു കൊലപാതകമെന്നാണ് കീഴടങ്ങിയ പ്രതി പൊലീസിനോട് പറഞ്ഞത്.