- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവീസിനിടെ ഡീസൽ തീർന്നു വഴിയിൽ കിടന്ന സ്വകാര്യ ബസിനെതിരെ മോട്ടർ വാഹന വകുപ്പ് കേസെടുത്തു; ആവശ്യത്തിന് ഇന്ധനം നിറക്കാതെ സർവീസ് നടത്തിയെന്ന് കുറ്റം
കൊച്ചി: സർവീസിനിടെ ഡീസൽ തീർന്നു വഴിയിൽ കിടന്ന സ്വകാര്യ ബസിനെതിരെ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ സർവീസ് നടത്തിയെന്നതാണ് കുറ്റം. ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയ്ക്ക് പോകുകയായിരുന്ന 'ആൻസൻ' ബസാണ് ഡീസൽ തീർന്ന് റോഡിൽ നിന്നത്. ഇതോടെ തിരക്കേറിയ റോഡിൽ വൻ ഗതാഗതക്കുരുക്ക്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
ഡ്രൈവറും കണ്ടക്ടറും ക്യാനിൽ ഡീസൽ വാങ്ങിക്കൊണ്ടു വന്നു നിറച്ചാണ് ബസ് മാറ്റിയത്. ഇത്രയും സമയം ഗതാഗതക്കുരുക്കുമുണ്ടായി. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഈ സമയത്ത് അതുവഴി വന്നതാണ് ബസിനു വിനയായത്. വഴിയിൽ ഇന്ധനം തീരുന്നതും യാത്രക്കാരുമായി പമ്പിലെത്തി ഇന്ധനം നിറക്കുന്നതും നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എം.നജീബ്, ഭരത് ചന്ദ്രൻ, കെ.എസ്.സഗീർ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.



