- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറെ എംവിഡി പിടികൂടി; നടപടി ബസ് യാത്രക്കാർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന്
തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് യാത്രക്കാരുമായി പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ മോട്ടർ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തു നിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
ബസ് യാത്രക്കാർ വിവരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് നടപടി. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഡ്രൈവറുടെ ലൈസൻസിനെതിരേ നടപടിക്ക് ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ. കരൺ അറിയിച്ചു.
വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെയാണ് കേസെടുത്തുത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു. ബി.എസ്, അൻസാരി. കെ.ഇ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story