- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രോഗിയായി വരിക ഡോക്ടറായി മടങ്ങുക' മുദ്രാവാക്യം; വി എസിനെ മുതല്‍ മേധാ പട്കറെ വരെ പ്രകൃതിജീവിത രീതികളിലേയ്ക്ക് നയിച്ച പാരമ്പര്യം; ജേക്കബ് വടക്കന്‍ചേരിയുടെ 'നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ സില്‍വര്‍ ജൂബിലി ; 24 ന് കൊച്ചിയില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം
'നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ സില്‍വര്‍ ജൂബിലി
കൊച്ചി : ആരോഗ്യ രംഗത്ത് നിരവധി കോളിളക്കങ്ങള്‍ സൃഷ്ടിച്ച ജേക്കബ് വടക്കന്‍ചേരി ചെയര്‍മാനായ നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ സെപ്തംബര്‍ 24 ബുധനാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് എട്ട് വരെയുള്ള പരിപാടികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നേച്ചര്‍ ലൈഫ് രക്ഷാധികാരി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ''രോഗങ്ങള്‍ ഇല്ലാതെ ജീവിക്കുന്നവരുടെ ആനന്ദസംഗമത്തില്‍' കുമ്മനം രാജശേഖരന്‍, സി. രാധാകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഡോ. എം.പി. മത്തായി, കല്പറ്റ നാരായണന്‍, അശോകന്‍ ചെരുവില്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായെത്തും.
കലണ്ടറിലെ പ്രായത്തെക്കാള്‍ ആന്തരാവയവങ്ങളുടെ പ്രായം കുറയ്ക്കുകയും യൗവ്വനം നിലനിര്‍ത്തുകയും ചെയ്യുന്ന 'ബയോ ഹാക്കിങി'നെ കുറിച്ച് ജേക്കബ്ബ് വടക്കന്‍ചേരി, ഡോ. എം.സി. സൗമ്യ, ഡോ. എം.സി. സന്ധ്യ, ഡോ. റിനു റോസ്, ഡോ. മേരി ഷൈന്‍ എന്നിവര്‍ സംസാരിക്കും.
പ്രമേഹം മാറാത്ത രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സകലരെയും ഭയത്തിലാക്കിയിരുന്ന കാലത്ത് പ്രമേഹം രണ്ടാഴ്ച്ചയിലെ പ്രകൃതി ചികിത്സയിലൂടെ മാറ്റിക്കൊണ്ടാണ് രണ്ടായിരാമാണ്ടില്‍ നേച്ചര്‍ ലൈഫ് ആരോഗ്യ രംഗത്ത് കോളിളക്കമുണ്ടാക്കിയത്. ഇരുപത്തഞ്ച് വര്‍ഷം പ്രമേഹത്തിനു മരുന്നുകള്‍ കഴിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വി.എസ്. വിജയന്‍, പതിനഞ്ചു വര്‍ഷം മരുന്നുകഴിച്ച മാര്‍ക്‌സിസ്റ്റ് ദേശീയ പാര്‍ട്ടി സെക്രട്ടറി എം.എ. ബേബി മുതല്‍ അന്‍പത് ലക്ഷത്തോളം പേരാണ് നേച്ചര്‍ ലൈഫ് രീതികളിലൂടെ പ്രമേഹ മരുന്നുകള്‍ നിര്‍ത്തി ആരോഗ്യത്തോടെ ജീവിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ എലിപ്പനി മരുന്നുകള്‍ക്കും പിന്നിലെ തട്ടിപ്പുകള്‍ കണ്ടുപിടിച്ച് പുറംലോകത്തെ അറിയിച്ചതോടെയാണ് രണ്ടായിരാമാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലുണ്ടായിരുന്ന പരിഭ്രാന്തികള്‍ പെട്ടെന്ന് അവസാനിച്ചത്. പിന്നീട് കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട നിപ്പയിലും നേച്ചര്‍ ലൈഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടായില്ല. പേരാമ്പ്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരുന്നപ്പോള്‍ പകരാതിരുന്ന നിപ്പ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിയപ്പോള്‍ മാത്രം പകര്‍ന്നതെങ്ങനെ എന്നതായിരുന്നു ഉത്തരമില്ലാതെയായ ചോദ്യം.
ലോകജനതയെ മൊത്തത്തില്‍ വലച്ച കൊറോണയിലും നേച്ചര്‍ ലൈഫിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുണ്ടായിരുന്നില്ല. കൊറോണ പ്രത്യക്ഷപ്പെടുന്ന 2019 ഡിസംബറിനും രണ്ടു മാസം മുമ്പ് കൊറോണ പ്രോട്ടോക്കോളുകള്‍ വിശദീകരിക്കുന്ന വിഡീയോ 'ഈവന്റ് 201' എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നതില്‍ തുടങ്ങി പുതിയ രോഗത്തിന് ഉപയോഗിച്ച പഴയ മരുന്നുകളുടെ ശാസ്ത്രീയതയും നേച്ചര്‍ ലൈഫ് ചോദ്യം ചെയ്തു. പല മരുന്നുകളും ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിയതോടെ കോവിഡ് ഭീകരതയും മരണങ്ങളും കുറഞ്ഞത് നേച്ചര്‍ ലൈഫിന്റെ ചോദ്യങ്ങള്‍ക്ക് കരുത്തേകുകയും ചെയ്തിരുന്നു.
കോവിഡ്-19 വാക്സിനെ ശക്തമായെതിര്‍ക്കുകയും വാക്സിനേഷനില്‍ നിന്നും നിരവധിപേരെ രക്ഷിക്കുകയും ചെയ്ത നേച്ചര്‍ ലൈഫിന് ഇപ്പോള്‍ ജനങ്ങളില്‍ വിശ്വാസ്യത കൂടുകയാണുണ്ടായിട്ടുള്ളത്. 'തലച്ചോറിനെ തിന്നുന്ന അമീബ' എന്ന 'മെനിന്‍ജോ എന്‍സഫലൈറ്റിസ് രോഗം എം.എം.ആര്‍. വാക്സിനും കോവിഡ്-19 വാക്സിനും ചില ഇംഗ്ലീഷ് മരുന്നുകളും ഉണ്ടാക്കുന്നതാണെന്ന നേച്ചര്‍ ലൈഫിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തെളിയിക്കുന്നുണ്ട്.
എറണാകുളത്ത് അരുവി പ്രകൃതി ഹോട്ടലും പ്രകൃതി ചികിത്സാ കേന്ദ്രവുമായി രണ്ടായിരാമാണ്ടില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച നേച്ചര്‍ ലൈഫിന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഏഴ് പ്രകൃതി ചികിത്സാ കേന്ദ്രങ്ങളും രണ്ട് പ്രകൃതി ഹോട്ടലുകളും അന്‍പതോളം പ്രകൃതി ഉല്പന്നങ്ങളുമുണ്ട്.
പതിന്നാല് പ്രകൃതി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നേച്ചര്‍ ലൈഫ് തായ്‌ലാന്റ്. സ്വിറ്റ്‌സര്‍ലാന്റ്, വിയറ്റ്‌നാം, കമ്പോഡിയ, ലാവോസ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ പ്രകൃതിചികിത്സ ക്യാമ്പുകളും, ഒസ്‌ട്രേലിയ മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെയുള്ള 14 രാജ്യങ്ങളില്‍ ക്ലാസ്സുകളും കണ്‍സള്‍ട്ടേഷനുകളും നടത്തിയിട്ടുണ്ട്. വിയറ്റ് നാമിലും തായ്‌ലാന്റിലുമുണ്ടായിരുന്ന ചികിത്സാ കേന്ദ്രങ്ങള്‍ കോവിഡില്‍ അടയ്ക്കുകയായിരുന്നു.
മുന്‍മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍, സ്വാമി അഗ്‌നിവേശ്, മേധാ പട്കര്‍, സംഗീതസംവിധായകനായ ജെറി അമല്‍ദേവ് തുടങ്ങി നിരവധി പ്രശസ്ത വ്യക്തികളെ പ്രകൃതിജീവിതരീതികളിലേയ്ക്ക് ആനയിച്ചിട്ടുള്ള നേച്ചര്‍ ലൈഫ് 'രോഗിയായി വരിക ഡോക്ടറായി മടങ്ങുക' എന്ന മുദ്രാവാക്യമാണ് പ്രാവര്‍ത്തികമാക്കുന്നത്.
ജനങ്ങളെ പ്രകൃതിജീവനം പഠിപ്പിക്കുന്നതിനും രോഗങ്ങളില്ലാതെ ജീവിക്കുന്നതില്‍ പരിശീലനം നല്കാനും കഴിഞ്ഞ 24 വര്‍ഷങ്ങളായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ മാസവും 1 മുതല്‍ 14 വരെ പ്രകൃതി സന്ദേശയാത്ര നടത്തുന്നുണ്ട്.
സെപ്തംബര്‍ 24 ബുധനാഴ്ച രാവിലെ 9 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് കെ.വി. സുഗതന്‍ സ്വാഗതവും ടോമി തച്ചിലേത്ത് നന്ദിയും പറയും.