പോത്തൻകോട്: തിരുവനന്തപുരം പോത്തൻകോട്ട് യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) ആണ് മരിച്ചത്. നൗഫിയയുടെ സഹോദരൻ നൗഫലിന്റ പരാതിയിൽ നൗഫിയയുടെ ഭർത്താവായ റഹീസ്ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു. റഹീസ്ഖാൻ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മൂന്ന് വർഷം മുമ്പാണ് കുടുംബവീടിനോട് ചേർന്ന ചായ്പിൽ നൗഫിയയും റഹീസ്ഖാനും താമസമാക്കിയത്. ഇതിന് മുൻപ് ഇവർ കിള്ളിയിൽ വാടകയ്ക്കായിരുന്നു താമസം. നൗഫിയ-റഹീസ് ഖാൻ ദമ്പതിമാർക്ക് മൂന്ന് കുട്ടികളുണ്ട്.