- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസിൽ പ്രതിഷേധിച്ചു, യുവാവിനെ വളഞ്ഞിട്ട് തല്ലി ആൾക്കൂട്ടം; കാഴ്ചക്കാരായി പൊലീസ്
കൊച്ചി: നവകേരള സദസിൽ പ്രതിഷേധം ഉയർത്തിയ യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനം. കൊച്ചി മറൈൻ ഡ്രൈവിലെ പരിപാടിക്കിടെയായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പൊലീസിന് മുൻപിൽ വച്ചായിരുന്നു യുവാവിനെ ആൾക്കൂട്ടം മർദിച്ചത്. പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും മർദനം തുടരുന്നത് വീഡിയോയിൽ കാണാം.
വേദിയിലെത്തി പ്രതിഷേധിച്ചതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പരിക്കേറ്റയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇയാൾ പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Next Story



