- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സ്; മെഗാ തിരുവാതിരയിൽ ആയിരത്തിലധികം കലാകാരികൾ അണിനിരന്നു
തൃശ്ശൂർ: കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഡിസംബർ 6 ന് എം.ഇ.എസ്. അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവ കേരളസദസ്സിന്റെ പ്രചാരണാർത്ഥം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു. എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടത്തിയ മെഗാ തിരുവാതിരയിൽ ആയിരത്തിലധികം കലാകാരികൾ അണിനിരന്നു.
മെഗാ തിരുവാതിരയിൽ എം.ഇ.എസ് അസ്മാബി കോളേജിലെ 600 ലധികം വിദ്യാർത്ഥിനികളും, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, തീരമൈത്രി പ്രവർത്തകർ തുടങ്ങിയ കലാകാരികളാണ് മെഗാ തിരുവാതിരയിൽ അണിനിരന്നത്.
നവകേരള സദസ്സിന് മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര ചുരുങ്ങിയ ദിവസം കൊണ്ടാണ് സംഘടിപ്പിച്ചത്. മെഗാ തിരുവാതിര കാണുന്നതിനായി തീരദേശത്തെ കോളേജ് ഗ്രൗണ്ടിൽ നൂറുകണക്കിന് ആളുകൾ എത്തിച്ചേർന്നു.
മെഗാ തിരുവാതിര ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ മെഗാതിരുവാതിരയുടെ ഭഭ്രദീപം തെളിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയും സീരിയൽ ആർട്ടിസ്റ്റ് ഇഷാനി വിശിഷ്ടാതിഥിയുമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജയ, നിയോജകമണ്ഡലം ജനറൽ കൺവീനർ എം.എം. ജോവിൻ, സുഗത ശശിധരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹന പി. ആനന്ദ്, എം.ഇ.എസ് അസ്മാബി കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ആസ്പിൻ അഷ്റഫ്, സെക്രട്ടറി അഡ്വ. മുഹമ്മദ് നവാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. എ. ബിജു, വൈസ് പ്രിൻസിപ്പാൾ ഡോ. റീന മുഹമ്മദ്, ഡോ. സനന്ദ് സദാനന്ദ്, ഡോ. കെ.പി. സുമേദൻ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, കെ.എ. അയ്യൂബ്, പി.എ. നൗഷാദ്, സി.സി. ജയ, മിനി ഷാജി, ശോഭന ശാർങ്ധരൻ, കെ.ആർ. രാജേഷ്, കോളേജ് യൂണിയൻ ചെയർമാൻ പി.എസ്. ലയ, സിഡിഎസ് ചെയർപേഴ്സൺ ആമിന, മെഗാ തിരുവാതിര കോഡിനേറ്റർ ഡോ. ധന്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



