- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവരാത്രി യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയില്‍വേ; ഇന്ന് എറണാകുളം ജങ്ഷനില്‍ നിന്ന് ബാംഗ്ലൂര്‍ക്ക്
എറണാകുളം: നവരാത്രി യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി ദക്ഷിണ റെയില്‍വേ. എറണാകുളം ജങ്ഷനില്‍ നിന്ന് ഇന്നത്തെ വൈകിട്ട് 6.20ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ അവസാനിക്കും.
06148 എന്ന നമ്പറിലുള്ള ട്രെയിന്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് തിരിച്ച് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിക്ക് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരുന്ന രീതിയിലാണ് ഷെഡ്യൂള്‍.
ഒക്ടോബര്‍ 5-ാം തീയതി ഞായറാഴ്ചയും ഇതേ സര്‍വീസ് നടത്തപ്പെടും. പിന്നീട് ഒക്ടോബര്‍ 6-ാം തീയതി രാത്രി ട്രെയിന്‍ കേരളത്തിലേക്ക് മടങ്ങും. ധാരാളം സീറ്റുകള്‍ ലഭ്യമായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
Next Story