- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശി; നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം
കാസർകോട്: നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിലായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കർണാടക സ്വദേശിയായ യുവാവാണ് വീട്ടിൽ കയറി അക്രമം നടത്തിയത്.
വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാൾ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു.
പിന്നീട് പൊലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. ഇയാൾ വീട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കർണാടക സ്വദേശിയായ യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയം.



