- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലേശ്വരം വെടിക്കെട്ട് അപകം: വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പോലീസിന്; വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; അശ്രദ്ധയുണ്ടായെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാര്‍കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഉത്സവത്തിന്റെ കാര്യത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പോലീസിനാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തണമായിരുന്നു. ആളുകള്‍ ഇത്രയും കൂടുന്നിടത്ത് വേണ്ട മുന്‍കരുതലുകള്‍ പോലീസ് എന്തുകൊണ്ട് എടുത്തില്ല. അപകടകരമായ രീതിയില്‍ സ്‌ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം പോലീസ് ആദ്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു. തെയ്യം നടക്കുന്നിടത്ത് മുന്‍കരുതലെടുക്കണം. ഇത്തരം ഒരു അപകടം ആര്‍ത്തിക്കാന്‍ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ക്ഷണിച്ചു വരുത്തിയ അപകടമാണുണ്ടായതെന്നും പടക്കം കൈകാര്യം ചെയ്ത രീതിയില്‍ അശ്രദ്ധയുണ്ടായെന്നും കാസര്‍കോട്ടെ സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും പ്രതികരിച്ചു. ഇത്തരം ഒരു അപകടം ഇനിയുണ്ടാകരുത്. അതിനാവശ്യമായ നടപടികള്‍ ഉണ്ടാകണം. പോലീസ് കേസെടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തണം. വെടിക്കെട്ട് നടത്താന്‍ ആരാണ് അനുമതി നല്‍കിയത്. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.