- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത 55 വയസുകാരിക്ക്
മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത 55 വയസുകാരിക്ക്
കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പില്‍ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
രോഗബാധയെത്തുടര്‍ന്നു മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയയുടെ സഹോദരന്‍ ആരവ് (7), മലപ്പുറം ചേളാരി സ്വദേശി 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ്ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയില്‍ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്നു. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
Next Story