- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കു നിയന്ത്രിക്കാന്‍ റെയില്‍വേ പൊലീസിനു പുറമേ ഡല്‍ഹി പൊലീസും; ഉച്ചതിരിഞ്ഞ് നാലു മുതല്‍ രാത്രി 11 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കില്ല: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടി
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടി
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം യാത്രക്കാരുടെ തിക്കുംതിരക്കും മൂലമുണ്ടായദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹി സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ഉച്ചതിരിഞ്ഞ് നാലു മുതല്‍ രാത്രി 11 വരെ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കില്ല. തിരക്കു നിയന്ത്രിക്കാന്‍ റെയില്‍വേ പൊലീസിനു പുറമേ ഡല്‍ഹി പൊലീസിനെയും നിയോഗിച്ചു. നിരീക്ഷണത്തിനായി കണ്‍ട്രോള്‍ റൂമുകള്‍, കുംഭമേളയ്ക്കു പോകുന്ന യാത്രക്കാര്‍ക്കായി പ്രത്യേക പന്തല്‍, 1, 16 പ്ലാറ്റ്‌ഫോമുകളില്‍ മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് എന്നിവയും സജ്ജീകരിച്ചു.
കുംഭമേളയ്ക്ക് പോകുന്നവരുടെ തിക്കിലും തിരക്കിലും കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ 18 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയുമുണ്ടായി. അഞ്ചു പേര്‍ ഇപ്പോഴും എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം ട്രെയിനുകള്‍ റദ്ദാക്കിയതുകൊണ്ടാണെന്ന വാദം ഉത്തരറെയില്‍വേ നിഷേധിച്ചു. 14,15 പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ ബിജില്‍ യാത്രക്കാര്‍ കാല്‍വഴുതി വീണതും അവര്‍ക്കു മുകളിലേക്കു മറ്റുള്ളവര്‍ വീണതുമാണ് അപകടകാരണമെന്ന് പിആര്‍ഒ ഹിമാന്‍ശു ശേഖര്‍ ഉപാധ്യായ അവകാശപ്പെട്ടു.