ആലുവ: ആലുവ റൂറൽ ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനുകളിൽ ശിശു സൗഹൃദ ഇടം ആരംഭിച്ചു. ശിശു സൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനിലൂടെ നിർവ്വഹിച്ചു. കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥരുമായും സ്റ്റേഷനുമായും ഇടപഴകുന്നതിനും സംവദിക്കുന്നതിനുമുള്ള അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ചെങ്ങമനാട്, പറവൂർ, മുളന്തുരുത്തി, ഊന്നുകൽ എന്നീ സ്റ്റേഷനുകളിലാണ് പുതുതായി ശിശു സൗഹൃദ ഇടങ്ങൾ ആരംഭിച്ചിട്ടുള്ളത്. പ്രത്യേകം സജ്ജമാക്കിയ കെടിടത്തിൽ കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിത്തിയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിരിക്കുന്നു.

മുളന്തുരുത്തിയിലേത് ശീതീകരിച്ച മുറിയാണ്. ടോയ്‌ലറ്റ് സംവിധാനവുമുണ്ട്. എം.എൽ എ ആന്റണി ജോൺ, ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, അഡീഷണൽ എസ് .പി ടി.ബിജി ജോർജ് , ഡി വൈ എസ് പി മാരായ മുഹമ്മദ് റിയാസ്, എം.കെ മുരളി, അജയ് നാഥ് , പി കെ ശിവൻ കുട്ടി, എസ്.എച്ച്. ഒ മാരായ ഷോജോ വർഗീസ്, പി.എസ് ഷിജു, വി എസ്. വിപിൻ, ഒ എ. സുനിൽ, പഞ്ചായത്ത് നഗരസഭ ജനപ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ , റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, തുടങ്ങിയവർ വിവിധ സ്റ്റേഷനുകളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ശിശു സൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനിലൂടെ നിർവ്വഹിച്ചു. കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥരുമായും സ്റ്റേഷനുമായും ഇടപഴകുന്നതിനും സംവദിക്കുന്നതിനുമുള്ള അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ചെങ്ങമനാട്, പറവൂർ, മുളന്തുരുത്തി, ഊന്നുകൽ എന്നീ സ്റ്റേഷനുകളിലാണ് പുതുതായി ശിശു സൗഹൃദ ഇടങ്ങൾ ആരംഭിച്ചിട്ടുള്ളത്. പ്രത്യേകം സജ്ജമാക്കിയ കെടിടത്തിൽ കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിത്തിയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിരിക്കുന്നു. മുളന്തുരുത്തിയിലേത് ശീതീകരിച്ച മുറിയാണ്.

ടോയ്‌ലറ്റ് സംവിധാനവുമുണ്ട്. എം.എൽ എ ആന്റണി ജോൺ, ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, അഡീഷണൽ എസ് .പി ടി.ബിജി ജോർജ് , ഡി വൈ എസ് പി മാരായ മുഹമ്മദ് റിയാസ്, എം.കെ മുരളി, അജയ് നാഥ് , പി കെ ശിവൻ കുട്ടി, എസ്.എച്ച്. ഒ മാരായ ഷോജോ വർഗീസ്, പി.എസ് ഷിജു, വി എസ്. വിപിൻ, ഒ എ. സുനിൽ, പഞ്ചായത്ത് നഗരസഭ ജനപ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ , റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, തുടങ്ങിയവർ വിവിധ സ്റ്റേഷനുകളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.