- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ഭാഷയ്ക്ക് പുതുവത്സര സമ്മാനമായി ലണ്ടനിലെ ടൈം ലെജന്‍ഡ് ഗ്രൂപ്പ് രണ്ട് മലയാള കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി; അപൂര്‍വ്വം നേട്ടം എസ് മഹാദേവന്‍ തമ്പിയുടെ രണ്ടു കൃതികള്‍ക്ക്
ലണ്ടന്‍: മലയാള ഭാഷയ്ക്ക് പുതുവത്സര സമ്മാനമായി ലണ്ടനിലെ ടൈം ലെജന്‍ഡ് ഗ്രൂപ്പ് രണ്ട് മലയാള കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഇന്ന് പുറത്തിറക്കി. എസ് മഹാദേവന്‍ തമ്പിയുടെതാണ് രണ്ട് കൃതികളും . രാധിക പി മേനോന്‍ മൃത്യുസൂത്ര എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ മൃത്യുസൂത്രം എന്ന നോവലും പി മുരളീധരനും എം ശ്രീനന്ദനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത തമ്പിയുടെ തെരഞ്ഞെടുത്ത കഥകളുമാണ് (വീപ്പിംഗ് നീഡില്‍ ) ഇന്ന് പുറത്തുവന്നത്. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികള്‍ ഒരേ ദിവസം ലണ്ടനില്‍ പുറത്തിറങ്ങുന്നത് ഇതാദ്യമാണ് .
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള മൃത്യുസൂത്രം അബുദാബി ശക്തി അവാര്‍ഡും ദേവസ്വം ബോര്‍ഡിന്റെ മാധവ മുദ്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ ഒരു ഡസന്‍ മികച്ച കഥകളുടെ വിവര്‍ത്തന സമാഹാരമാണ് വീപ്പിംഗ് നീഡില്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച തമ്പിയുടെ ആസാദി,പര്‍ജ്, എവിക്റ്ററ്റ് ഫ്രം ഹെവന്‍ എന്നീ കൃതികള്‍ ഇംഗ്ലീഷ് വായനക്കാരുടെ വ്യാപകപ്രശംസ നേടിയിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ സൗത്ത് ഏഷ്യാ എഡിഷന്‍ ജനുവരിയില്‍ തന്നെ ന്യൂദല്‍ഹിയിലെ കൊണാറക് പബ്ലിഷേഴ്‌സ് ഇന്ത്യയില്‍ ലഭ്യമാക്കും.




