- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ കുഞ്ഞുങ്ങളെ മാറി നൽകി; ആൺകുട്ടിയും പെൺകുട്ടിയുമായതിനാൽ ബന്ധുക്കൾ അബദ്ധം കണ്ടുപിടിച്ചു; പരാതിയുമായി രക്ഷിതാക്കൾ
ആലപ്പുഴ:ആലപ്പുഴ കടപ്പുറം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നവജാത ശിശുക്കളെ മാറി നൽകിയതായി പരാതി.മൂന്ന് ദിവസം മുൻപ് ഇതേ ആശുപത്രിയിൽ വച്ച് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണർ സ്വദേശിനികളുടെ കുട്ടികളെയാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പരസ്പരം മാറി നൽകിയത്.പ്രസവശേഷം മഞ്ഞയുടെ പ്രശ്നം ഉള്ളതിനാൽ രണ്ട് കുഞ്ഞുങ്ങളേയും ഐസിയുവിൽ ലൈറ്റടിപ്പിക്കാനായി കൊണ്ടു പോയിരുന്നു.ഇവിടെ കിടത്തിയ ശേഷം ബന്ധുക്കൾക്ക് തിരികെ നൽകിയപ്പോൾ ആണ് കുഞ്ഞുങ്ങൾ മാറിപ്പോയതെന്നാണ് പരാതി.
തത്തംപള്ളി സ്വദേശിനിയുടേത് പെൺകുഞ്ഞും വെള്ളക്കിണർ സ്വദേശിയുടെ ആൺകുഞ്ഞുമായതിനാൽ ബന്ധുക്കൾക്ക് കുട്ടിയെ മാറിയ കാര്യം തിരിച്ചറിയാൻ സാധിക്കുകയായിരുന്നു.ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏൽപിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകാൻ ഒരുങ്ങുകയാണ് അവർ.
മറുനാടന് മലയാളി ബ്യൂറോ