തിരുവനന്തപുരം: കിളിമാനൂരില്‍ മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വയ്യാറ്റിന്‍ കരയില്‍ രാജീവ് - വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവാണ് മരിച്ചത്. വീടിന്റെ പിറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കവേയാണ് രൂപ അപകടത്തില്‍പ്പെട്ടത്.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. രൂപയെ കാണാനില്ലെന്ന് മൂത്തക്കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.