കൊച്ചി: നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. വലയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ ഇന്ന് രാവിലെ ആറരയോടെയാണ് കായലില്‍ വീണത്.

വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ പെണ്‍കുട്ടി കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ കണ്‍മുമ്പില്‍ വച്ചായിരുന്നു അപകടം. പിന്നീട് ഫയര്‍ ഫോഴ്‌സും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.