കൊച്ചി: യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ വ്‌ലോഗര്‍ സൂരജ് പാലാക്കാരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇടപ്പള്ളി സ്വദേശി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്‌ഐആര്‍.

അപകീര്‍ത്തികരമായ വിഡിയോ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്നായിരുന്നു സൂരജിന്റെ പ്രതികരണം.