പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ തിട്ടയില്‍ തട്ടി തോണി മറിഞ്ഞു; മരിച്ചത് പാലക്കോട് വലിയ കടപ്പുറത്തെ കെഎ നാസര്‍
പയ്യന്നൂര്‍: പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ തിട്ടയില്‍ തട്ടി തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് വലിയ കടപ്പുറത്തെ കെ.എ. നാസര്‍ (52) ആണ് മരിച്ചത്. രാവിലെ 6.30നാണ് സംഭവം. ഒഡീഷ സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പാലക്കോട് ഫിഷ്‌ലാഡിങ് സെന്ററില്‍ നിന്ന് പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി കടലിലേക്ക് പോകുകയായിരുന്നു നാസര്‍. അഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍ തിട്ടയില്‍ തട്ടി അപകടത്തില്‍ പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമായി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണം […]
- Share
- Tweet
- Telegram
- LinkedIniiiii
പയ്യന്നൂര്‍: പാലക്കോട് വലിയ കടപ്പുറം അഴിമുഖത്ത് മണല്‍ തിട്ടയില്‍ തട്ടി തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് വലിയ കടപ്പുറത്തെ കെ.എ. നാസര്‍ (52) ആണ് മരിച്ചത്. രാവിലെ 6.30നാണ് സംഭവം. ഒഡീഷ സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പാലക്കോട് ഫിഷ്‌ലാഡിങ് സെന്ററില്‍ നിന്ന് പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി കടലിലേക്ക് പോകുകയായിരുന്നു നാസര്‍.
അഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍ തിട്ടയില്‍ തട്ടി അപകടത്തില്‍ പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമായി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണം തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയായില്ല. കഴിഞ്ഞ ദിവസം അഴിമുഖത്ത് മണ്ണിടിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രദേശത്താണ് അപകടം ജീവനെടുത്തത്.