തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി എട്ടിന് 50 സെ.മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് തിരുവനന്തപുരം കലക്ടര്‍ അറിയിച്ചു. നിലവില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 25 സെ.മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ( ഓഗസ്റ്റ് - 11) രാത്രി 50 സെ.മീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ അത് 75 സെ.മീറ്റര്‍ ആകും. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.