- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങിനിടെ നിരന്തരം ഫോൺ ഉപയോഗിച്ച് സ്വിഫ്റ്റ് ഡ്രൈവർ; യാത്രക്കാർ എംവിഡിയെ അറിയിച്ചതോടെ വഴിയിൽ വെച്ച് പൊക്കി: കേസ്
വെഞ്ഞാറമൂട്: ഡ്രൈവിങിനിടെ നിരന്തരം മൊബൈൽഫോണിൽ സംസാരിച്ച് വാഹനമോടിച്ച കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിരേ കേസെടുത്തു. വയനാട് സ്വദേശി അൻവർ സാദത്തിനെതിരേയാണ് നടപടി. യാത്രക്കാർ അറിയിച്ചതനുസരിച്ചാണ് എംവിഡി എത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രൈവിങ്ങിനിടെ നിരവധി തവണ ഡ്രൈവർ ഫോൺ ഉപയോഗിച്ചിരുന്നതായി യാത്രക്കാർ അറിയിച്ചതിനെത്തുടർന്നാണ് വാമനപുരം കാരേറ്റിനു സമീപം വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബസ് തടഞ്ഞ് ഇയാളെ പിടികൂടിയത്. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൺ അറിയിച്ചു.
Next Story