പേരാവൂർ : മലവെള്ളപ്പാച്ചലിലിനെ തുടർന്നു കണ്ണൂർ-വയനാട് പാതയിൽ ഗതാഗതം തടസപ്പെട്ടു. നെടുംപൊയിൽ ചുരം പാതയിലാണ് ഒരുമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. നെടുംപൊയിൽ സെമിനാരി വില്ലയ്ക്കുസമീപം വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്.

അഗ്‌നിരക്ഷാസേനയും പൊലിസും നാട്ടുകാരും ചേർന്ന് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സെമിനാരി വില്ലയ്ക്കു സമീപം നേരത്തെ ഉരുൾപൊട്ടലുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചിരുന്നു. പ്രദേശത്തെ നിരവധിപേരുടെ വീടുകളും തകർന്നിരുന്നു.