- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവശേരിയിലെ സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
ഇരിട്ടി: ചാവശ്ശേരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൂടി അറസ്റ്റു ചെയ്തു. ആർ.എസ്.എസ് പ്രവർത്തകരായ ആവട്ടി സ്വദേശി രതീഷ് , ചാവശ്ശേരി സ്വദേശി ശ്രീരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാവശ്ശേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും, കാറുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇവരുൾപ്പെടുന്ന സംഘം ആക്രമണത്തിനിരയാക്കിയത്. സിപിഎം പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് രതീഷ്. ശ്രീരാജ് വധശ്രമ കേസിൽ ഉൾപ്പെടെ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Next Story




