- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; ഞായറാഴ്ചവരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴ
തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ ഇേടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അഫിയിച്ചു.
തമിഴ്‌നാടിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴിയും തമിഴ്‌നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണു സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് (അതിശക്തമായ മഴയ്ക്കു സാധ്യത) പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു യെലോ അലർട്ടാണ്.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായർ വരെ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം വിലക്കി.