- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.സി.സി ക്യാംപിൽ അച്ചടക്കത്തിന്റെ പേരിൽ പീഡനം: മനംനൊന്ത് വിഷം കഴിച്ച വിദ്യാർത്ഥിനി അവശനിലയിൽ
തളിപ്പറമ്പ്: എൻ.സി.സി ക്യാംപിൽ നടന്ന അച്ചടക്കത്തിന്റെ പേരിലുള്ള മാനസികമായ പീഡനത്തിൽ മനംനൊന്ത് വിഷം കഴിച്ച പെൺകുട്ടിയെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ നടന്നുവരുന്ന ക്യാംപിൽ പരിശീലകൻ ചീത്തവിളിക്കുകയും ക്യാംപിൽ നിന്നും പുറത്താക്കുകയും ചെയ്തതിൽ മനംനൊന്താണ് കാസർകോട് ജില്ലക്കാരിയായ എൻ. സി.സി കാഡറ്റ് വിഷം കഴിച്ചുജീവനൊടുക്കാൻ ശ്രമിച്ചതെന്ന മാതാവ് ആരോപിച്ചു.
ബുധനാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിദ്യാർത്ഥിനിയെ വിഷം കഴിച്ചു അവശനിലയിൽപരിയാത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്.
Next Story




