തിരുവല്ല: നിരണം കൊമ്പങ്കേരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷം പറഞ്ഞു തീർക്കാൻ എത്തിയവരുടെ വീടുകയറി നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് വെട്ടേറ്റു. നിരണം കൊമ്പങ്കേരി ചാലാനടിയിൽ ഷാജി (45), സഹോദരൻ നിതീഷ് (30) എന്നിവർക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. കുരുമുളക് സ്‌പ്രേ മുഖത്തടിച്ച ശേഷമാണ് എട്ടംഗ സംഘം ആക്രമിച്ചത്.

മണിക്കുട്ടനും അനന്തിരവനായ അജിയും തമ്മിൽ വൈകിട്ട് ഏഴു മണിയോടെ ഉണ്ടായ അടിപിടി പറഞ്ഞു തീർക്കാനെത്തിയതായിരുന്നു അയൽ വാസിയായ ഷാജിയും സഹോദരൻ നിതീഷും. സംഭവം പറഞ്ഞു തീർത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ അജിയെയും അര മണിക്കൂറിന് ശേഷമെത്തിയ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു.

വടി വാൾ ഉപയോഗിച്ചുള്ള വെട്ട് തടയുന്നതിനിടെ ഷാജിയുടെ ഇടത് കൈത്തണ്ടയിൽ വെട്ടേറ്റു. ആക്രമണം തടയാൻ എത്തിയ സഹോദരൻ നിതീഷിന്റെ തലയ്ക്കും പുറത്തും വെട്ടേറ്റു. ഷാജിയു വീട്ടു സാധനങ്ങൾ സംഘം അടിച്ചു തകർത്തു.

വാവച്ചൻ എന്ന് വിളിക്കുന്ന രതീഷ് കുമാർ , അനീഷ് എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാജിയും നിതീഷും പറഞ്ഞു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു.