- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിക്കളി നാളെത്തന്നെ, മാറ്റില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും
തൃശൂർ: തൃശൂരിൽ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികൾക്കും മറ്റു ചടങ്ങുകൾക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. ജില്ലാ കലക്ടർ പുലിക്കളി സംഘങ്ങളുമായി ചർച്ച നടത്തിയിരുന്നു.
പുലിക്കളി മാറ്റിവച്ചാൽ തങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങൾ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story