- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായ്ക്കളെ കൊന്നതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല; സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതിൽ 15 പേരും വാക്സീൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ പേവിഷ പ്രതിരോധ മാസം. സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന തീവ്രവാക്സീൻ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളർത്തുനായ രജിസ്ട്രേഷൻ നിർബന്ധമാക്കും. അപേക്ഷിച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story