- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേമം കവർച്ചാ കേസ്; യുവാവിനെ മർദ്ദിച്ച് പണവും മൊബൈലും സ്വർണമാലയും കവർന്ന സംഘത്തിലെ മൂന്നുപേർ റിമാൻഡിൽ
തിരുവനന്തപുരം: യുവാവിനെ മർദ്ദിച്ച് പണവും മൊബൈലും സ്വർണമാലയും കവർന്ന നേമം കവർച്ചാ കേസിലെ സംഘാംഗങ്ങളായ മൂന്നുപേരെ റിമാന്റ് ചെയ്തു. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് മഹേഷാണ് പ്രതികളെ റിമാന്റ് ചെയ്തത്.
മണക്കാട് കുര്യാത്തി ആറ്റുകാൽ എം.എസ്.കെ നഗറിൽ സുധി എന്ന സുധീഷ് (27), വിളപ്പിൽ പുളിയറക്കോണം സെന്റ് മേരീസ് സ്‌കൂളിന് സമീപം കൂവിൽമൂഴിയിൽ വീട്ടിൽ ഫെബിൻ ജോയി (20), ബാലരാമപുരം കോട്ടുകാൽ പനയറക്കുന്ന് അനുഗ്രഹ ഭവനിൽ വാടകക്ക് താമസിക്കുന്ന അർഷാദ് (27) എന്നിവരെയാണ് റിമാന്റ് ചെയ്തത്. സെപ്റ്റംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാലരാമപുരം കോട്ടുകാൽക്കോണം സ്വദേശി വിഷ്ണു(26)വിനെയാണ് ദേഹോപദ്രവം ഏൽപ്പിച്ച് പണവും സ്വർണ്ണവും പിടിച്ചു പറിച്ചത്.
Next Story