- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിപിഇ കിറ്റ് അഴിമതി: ദുരന്തകാലത്ത് നാടിനെ കൊള്ളയടിച്ച കെ കെ ശൈലജ മാപ്പ് പറയണം; അഴിമതി കേസുകളിൽ നടപടി ഉണ്ടാകാതിരിക്കാനാണ് പിണറായി വിജയൻ ലോകായുക്തയെ വന്ധ്യംകരിച്ചതൈന്നും കെ.സുധാകരൻ
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്തയുടെ നടപടിയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ കെ ശൈലജയുടേയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥത കാരണം സംസ്ഥാനത്ത് 7,000ത്തിലേറെ കോവിഡ് മരണങ്ങളാണ് നടന്നതെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ചൂണ്ടിക്കാട്ടിയ സത്യങ്ങളൊക്കെയും ശരിയാവുകയാണെന്നും സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ദുരന്തകാലത്ത് നാടിനെ കൊള്ളയടിച്ച ശൈലജയും സംഘവും നിയമനടപടികൾ നേരിടുന്നതോടൊപ്പം പൊതുസമൂഹത്തിനോട് മാപ്പ് പറയാനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെ ഫലപ്രദമായി നേരിടാൻ കേരളത്തിന് കഴിയാതെ പോയത് ആരോഗ്യമന്ത്രിയുടേയും ഭരണകൂടത്തിന്റേയും കഴിവില്ലായ്മ കൊണ്ടാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
ഈ അഴിമതി കേസുകളിൽ നടപടി ഉണ്ടാകാതിരിക്കാനാണ് പിണറായി വിജയൻ ലോകായുക്തയെ വന്ധ്യംകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടത്തിയെന്ന യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ നടപടി. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എംഎൽഎക്കും കേരള മെഡിക്കൽ സർവീസസ് അസോസിയേഷൻ (കെഎംഎസ്സിഎൽ) ജനറൽ മാനേജർ ഡോക്ടർ ദിലീപിനും കോടതി നോട്ടീസ് അയച്ചു. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.




