- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ സ്‌കൂൾ കുത്തി തുറന്ന് മോഷ്ടാവ് പണം അപഹരിച്ചു; ജില്ലയിൽ സ്കൂളുകളിലെ മോഷണം പതിവാകുന്നു
തലശേരി: ജില്ലയിൽ വീണ്ടും സ്‌കൂൾ കള്ളൻ വിലസുന്നു. ഓഫീസിൽ സൂക്ഷിച്ച പതിനയ്യായിരം രൂപയാണ് മോഷ്ടാവ് കവർന്നത്. രണ്ടു ലാപ് ടോപ്പ് ബാഗുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഓടിളക്കി അകത്തു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഷീറ്റു തകർത്ത് മഴുകൊണ്ടു വാതിൽ വെട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഇന്ന് രാവിലെ സ്‌കൂൾ തുറക്കാനെത്തിയ അദ്ധ്യാപികയാണ് മോഷണവിവരം ആദ്യമറിയുന്നത്.
സ്റ്റാഫ് റൂമിലെ അലമാരയിൽ സൂക്ഷിച്ച പണമാണ് കവർന്നത്. മേശയും മറ്റും കുത്തിതുറന്ന നിലയിലാണ്. ഫയലുകളും പാഠപുസ്തകങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. തലശേരി പൊലിസ് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തൊട്ടടുത്ത കെട്ടിടങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
തലശേരി നഗരസഭയുടെ സഹായത്തോടെ ചിറക്കരയിൽ പൊലിസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമാണ്. ദേശീയപാതയിൽ കൊടുവള്ളി ജങ്ഷനിൽ അടുത്ത കാലത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളും പ്രവർത്തനക്ഷമമല്ലെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണൂർജില്ലയിലെ വിദ്യാലയങ്ങളിൽ അംഗൻവാടികളും മോഷ്ടാക്കൾ കയറി വിലസുന്നത് പൊലിസിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞമാസം നഗരത്തിലെ താവക്കര വെസ്റ്റ് അംഗൻവാടിയിൽ കള്ളൻ കയറി പയറും കഞ്ഞിയും വെച്ചു കഴിക്കുകയും വ്യാപകമായ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ഇതിനു മുൻപായി താണമുഴത്തടം ഗവ. യു.പി സ്‌കൂളിലും സമാനമായ സംഭവം നടന്നിരുന്നു.




