- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആൾട്ടോ കാറിനാണ് തീപിടിച്ചത്. തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ ബീവിയും ഇറങ്ങിയോടിയതോടെ വലിയ ദുരന്തം ഒഴിവായി.
വർക്കലയിൽ നിന്നും വന്ന കാർ കല്ലമ്പലം ദേശീയപാതയിലേക്ക് കയറിയുന്നതിനിടെയാണ് തീ പടർന്നു പിടിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി നശിച്ചു. കല്ലമ്പലം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു.
Next Story




