കോഴിക്കോട്: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയിയിൽ ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. ലുബ്‌ന ഓടിച്ചു കൊണ്ടു വന്ന കാർ വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മറിയത്തെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു

ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ച് മണിയോടെ കുട്ടി മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സഹേദരൻ: യാരിഖ്.