- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽ പോകാൻ നിർബന്ധിച്ചു; അമ്മയെ 14 വയസ്സുകാരൻ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു: മകൻ അമ്മയെ കൊലപ്പെടുത്തിയത് രാത്രി ഉറങ്ങിക്കിടക്കുമ്പോൾ സിമന്റ് കട്ടകൊണ്ട് തലയ്ക്കിടിച്ച്
ഈറോഡ്: സ്‌കൂളിൽ പോകാൻ നിർബന്ധിച്ചതിന് അമ്മയെ 14 വയസ്സുകാരനായ മകൻ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് സംഭവം. സർക്കാർ ഉദ്യോഗസ്ഥയായ 36 വയസ്സുകാരി ആണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ ആക്രമണത്തിൽ മരിച്ചത്. സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ തിങ്കളാഴ്ച പോകാൻ തയാറായില്ല. തുടർന്ന്, അമ്മ ശാസിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കൊലപ്പെടുത്തിയത്.
മകൻ സ്‌കൂളിലേക്ക് പോവൻ തയ്യാറാകാതെ വന്നതോടെ അമ്മ കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന പിതാവിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കു മുറിയിൽ ഉറങ്ങിയ മാതാവിന്റെ തലയ്ക്കു മകൻ സിമന്റ് കട്ട കൊണ്ട് ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെ ആയിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. എല്ലാവരും എത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിക്കാലം മുതൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ അപ്രതീക്ഷിതമായി ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതർ പറഞ്ഞു. സ്‌കൂൾ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.



