- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം നൽകാൻ വിസമ്മതിച്ചു; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു
സിഡ്‌നി: പണം നൽകാൻ വിസമ്മതിച്ചതിന് ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ഇന്ത്യൻ വിദ്യാർത്ഥി ശുഭം ഗാർഗിനെ (28) യാണ് പൊതുവഴിയിൽ വച്ച് പണം ചോദിച്ചെത്തിയ യുവാവ് കുത്തിിപ്പരുക്കേൽപ്പിച്ചത്. കേസിൽ ഡാനിയൽ നോർവുഡ് (27) എന്നയാളെ അറസ്റ്റ് ചെയ്തു.
ഈ മാസം ആറിന് രാത്രി പസിഫിക് ദേശീയ പാതയിൽ വച്ചാണ് ശുഭം ഗാർഗിനോട് പണം ആവശ്യപ്പെട്ടത്. വിസമ്മതിച്ചതോടെ മുഖത്തും നെഞ്ചിലും വയറിലും തുടരെ കുത്തിയ ശേഷം അക്രമി കടന്നുകളയുകയായിരുന്നു. സമീപത്തുള്ള വീട്ടിൽ സഹായം തേടിയ ഗാർഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.
Next Story



