വേങ്ങര: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന രണ്ടുകേസുകളിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു. 2022 ജൂൺമാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇല്ലിക്കൽ സെയ്തലവി (60), കോയാമു (60), അബ്ദുൽഖാദർ (50) എന്നിവരെ വേങ്ങര പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

സ്‌കൂൾബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ കാണിച്ചുവെന്നുമാണ് കേസ്. ഇതേ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരുകേസ്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.