- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ശൈലജയ്ക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല; അന്ന് കോവിഡ് ഉപകരണങ്ങൾ വാങ്ങിയതിൽ ചെലവല്ല ആളുകളുടെ ജീവൻ രക്ഷിക്കലായിരുന്നു പ്രധാനമെന്നും എം വി ജയരാജൻ
കണ്ണൂർ: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് അവശ്യസാധനങ്ങളുടെ പർച്ചേസിനു സ്റ്റോർ പർച്ചേസ് മാന്വൽ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരുന്നു. ഇക്കാരണത്താൽ ആയിരക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്കു വീഴ്ച പറ്റിയിട്ടില്ല. അന്നു ചെലവ് ആയിരുന്നില്ല, ആളുകളുടെ ജീവൻ രക്ഷിക്കലായിരുന്നു പ്രധാനം.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിലെ സൂത്രധാരനെയാണ് എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതിചേർത്തത്. പീഡനം കോൺഗ്രസുകാർക്ക് അലങ്കാരമാണ്. ജനപ്രതിനിധിയായിരിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് അവകാശമില്ലെങ്കിലും കോൺഗ്രസുകാരോടു മൂല്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും എം.വി ജയരാജൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.




