തലശേരി: കൂത്തുപറമ്പ് നഗരസഭയിലെ തൃക്കണ്ണാപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം.കൂത്തുപറമ്പ് ഗവ : ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം തരം വിദ്യാർത്ഥി പുറക്കളത്തെ കെ. മുഹമ്മദ് നിദാലാ (15) ണ് ദാരുണമായി മരിച്ചത്.

തൃക്കണ്ണാപുരം വയലിലെ കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.കൂത്തുപറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.