- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ നിർത്തിയിട്ട ബൈക്കിൽ നിന്നും മയക്കുമരുന്ന് പിടിച്ചു; യുവാവ് ഓടിരക്ഷപ്പെട്ടു
തലശേരി: തലശേരിയിൽ നിർത്തിയിട്ട ബൈക്കിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ വാഹനത്തിന്റെ ആർ. സി ഓണർക്കെതിരെ എക്സൈസ് ഇന്ന് കേസെടുത്തു. നിട്ടൂർ ഇല്ലിക്കുന്ന് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
വെള്ളിയാഴ്‌ച്ച രാത്രി എക്സൈസ് സംഘത്തിന്റെ വാഹനം ശ്രദ്ധയിൽപ്പെട്ടതോടെ യുവാവ് ബൈക്ക് നിർത്തി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നി ഉദ്യോഗസ്ഥർ യമഹ എസ് സെഡ് ബൈക്ക് പരിശോധിച്ചപ്പോഴാണ് 4.53ഗ്രാം മാരകമയക്കുമരുന്നായ മെത്തഫിറ്റമിൻ കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ പി.പി പ്രദീപൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ പി.പി ഐശ്വര്യ, സിവിൽ എക്സൈസ് ഓഫീസറായ ടി.കെ പ്രദീഷ്, ഒ.ലിമേഷ്, എ. കെ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.




