കണ്ണൂർ: പേയിങ് ഗസ്റ്റായി താമസിക്കുന്ന പ്ളസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംസവത്തിൽ യുവാവിനെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സുഹൃത്തായ വിദ്യാർത്ഥിയുടെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചു പഠിച്ചുവരികയായിരുന്ന വിദ്യാത്ഥിനിയുടെ മുറിയിൽ രാത്രിയിൽ അതിക്രമിച്ചുകയറിയ പഴയങ്ങാടി സ്വദേശി അസ്ലം പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ പിന്നീടെത്തിയ വിദ്യാർത്ഥിനിയുടെ സ്വഭാവത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിങിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് കേസെടുത്തതിനു ശേഷം പെൺകുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിനു ശേഷം അസ്ലം ഒളിവിലാണ്.