- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിനു പുറത്ത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും; മഞ്ഞപ്പടയുടെ മഞ്ഞ ബസ് പൊക്കി എംവിഡി; വാഹന ഉടമയിൽ നിന്നും വിശദീകരണം തേടി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ ബസിനും മോട്ടോർ വാഹന വകുപ്പിന്റെ ചുവപ്പുകൊടി. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്കെതിരായ നടപടികളുടെ ഭാഗമായാണ് മഞ്ഞപ്പടയുടെ ബസിനും എംവിഡിയുടെ പിടി വീണത്. ബ്ലാസ്റ്റേഴ്‌സ് ടീം വന്ന ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചിട്ടുണ്ട്. ഇതോടെയാണ് വാഹന ഉടമയിൽ നിന്ന് എംവിഡി വിശദീകരണം തേടിയത്.
തിങ്കളാഴ്ച എറണാകുളം ആർടിഒക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാൻ വാഹന ഉടമയോട് നിർദേശിച്ചു. ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറിൽ വച്ചാണ് ഈ ടൂറിസ്റ്റ് ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ എംവിഡി കർശന പരിശോധനയാണ് നടത്തി വരുന്നത്. മഞ്ഞ നിറമടിച്ച ടീം ബസിനു പുറത്ത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും മറ്റുമുണ്ട്.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസ്റ്റുകൾക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് ബസുകളെല്ലാം തന്നെ വെളുത്ത നിറത്തിലേക്ക് മാറ്റണമെന്ന് കർശന നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ബസിനെതിരേയും നടപടിയെടുത്തിരിക്കുന്നത്.



