- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനമർദം; തിങ്കളും ചൊവ്വയും അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായി മഴപെയ്യും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യതയാണ് വ്യാപകമായ മഴയ്ക്ക് കരണമാകുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടകേന്ദ്രങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ മഞ്ഞജാഗ്രത മുന്നറിയിപ്പ് നൽകി. തിങ്കൾ. ചൊവ്വ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകൾക്കും മഞ്ഞജാഗ്രത മുന്നറിയിപ്പ് നൽകി.
Next Story



