- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം ദുരുപയോഗിച്ചാൽ സർക്കാർ നിയമം ഭേദഗതി ചെയ്യുന്നത് ആലോചിക്കും; ഗവർണർക്കെതിരെ സിപിഐ
വിജയവാഡ: സർവകലാശാല നോമിനികളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം ദുരുപയോഗിച്ചെന്ന് കുറ്റപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ''സർവകലാശാലയിൽ ഗവർണർക്ക് ഭരണഘടനാപരമായ അധികാരമില്ല. നിയമം ദുരുപയോഗിച്ചാൽ സർക്കാർ നിയമം ഭേദഗതി ചെയ്യുന്നത് ആലോചിക്കും. നിയമഭേദഗതിയെ എതിർത്താൽ കോടതിയെ സമീപിക്കും'' അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവർക്കെതിരെയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 2 പേർ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story